പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുളളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ
കുരുന്നില കൊണ്ടെൻ മനസ്സിൽ
ഏഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെൻ
ചെറു മഞ്ഞക്കിളി കുറുകി
കിളിമരത്തിന്‍റെ
തളിർ ചില്ലത്തുമ്പിൽ
കുണുങ്ങുന്നു മെല്ലെ
കുരുക്കുത്തി മുല്ല
പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുളളി തേനുണ്ടോ