menu-iconlogo
logo

Doore Kizhakkudikkum

logo
Letras
ദൂരെ കിഴക്കുദിക്കിൻ,

മാണിക്ക്യച്ചെമ്പഴുക്ക

ഞാനിന്നെടുത്തു വെച്ചേ

എന്റെ വെറ്റിലത്താമ്പാളത്തില്

ദൂരെ കിഴക്കുദിക്കിൻ,

മാണിക്ക്യച്ചെമ്പഴുക്ക

ഞാനിന്നെടുത്തു വച്ചേ

എന്റെ വെറ്റിലത്താമ്പാളത്തില്

ദൂരെ കിഴക്കുദിക്കിൻ,

മാണിക്ക്യച്ചെമ്പഴുക്ക…

നല്ല തളിര്വെറ്റില നുള്ളി

വെള്ളം തളിച്ചു വെച്ചേ

തെക്കന്പുകല നന്നായ്

ഞാന് വെട്ടിയരിഞ്ഞു വെച്ചേ

ഇനി നീയെന്നെന്റെ അരികില് വരും

കിളിപാടും കുളിര്രാവില്

ഞാന് അരികില് വരാം

പറയൂ മൃദു നീ എന്തു പകരം തരും

നല്ല തത്തക്കിളിച്ചുണ്ടന് വെറ്റില

നുറൊന്നു തേച്ചു തരാം

എന്റെ പള്ളിയറയുടെ

വാതില് നിനക്കു തുറന്നേ തരാം

ദൂരെ കിഴക്കുദിക്കിൻ

മാണിക്ക്യച്ചെമ്പഴുക്ക

ഞാനിന്നെടുത്തു വെച്ചേ

എന്റെ വെറ്റിലതാമ്പാളത്തില്

ദൂരെ കിഴക്കുദിക്കിൻ

മാണിക്ക്യച്ചെമ്പഴുക്ക

കണ്ണില് വിളക്കും വെച്ചു,

രാത്രി എന്നെയും കാത്തിരിക്കേ

തെക്കേത്തൊടിയ്ക്കരികില്,

കാലൊച്ച തിരിച്ചറിഞ്ഞോ

അരികില് വന്നെന്നെ എതിരേറ്റു നീ

തുളുനാടന് പൂം പട്ടു വിരിച്ചു വെച്ചു

മണിമാരന് ഈ രാവില് എന്തു പകരം തരും

നിന്നെ കെട്ടിപ്പിടിച്ചു ഞാന്

ചെന്തളിർച്ചുണ്ടത്തു മുത്തം തരും

ഒരു കൃഷ്ണതുളസിപ്പൂ നുള്ളി

മുടിത്തുമ്പില് ചാര്ത്തി തരും

ദൂരെ കിഴക്കുദിക്കും

മാണിക്ക്യച്ചെമ്പഴുക്ക

ഞാനിന്നെടുത്തു വെച്ചേ

എന്റെ വെറ്റിലതാമ്പാളത്തില്

ദൂരെ കിഴക്കുദിക്കിൻ

മാണിക്ക്യച്ചെമ്പഴുക്ക

ഞാനിന്നെടുത്തു വെച്ചേ

എന്റെ വെറ്റിലതാമ്പാളത്തില്

ദൂരെ കിഴക്കുദിക്കിൻ

മാണിക്ക്യച്ചെമ്പഴുക്ക