പാൽക്കുളിരാലേലം പെയ്യുന്നു
പുതുമലരമ്പിളിയോ നീയോ
കാൽത്തളമേളങ്ങൾ കേൾക്കുന്നു
കതിരുകൾ വിളയാടും നേരം
ഈ കല്യാണം കൂടാൻ വാ കുറുവാൽക്കിളി
ഈ കല്യാണം കൂടാൻ വാ കുറുവാൽകിളി
നിൻ പൊൻതൂവൽ കൂടും താ ഇളവേൽക്കുവാൻ
തളിരുടയാട കസവോടേ ഇഴ പാകി ആരേ തന്നു
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞെ വന്നാൽ വേണം കല്യാണം
നാണം പോന്നൂഞ്ഞാലാട്ടും
നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം
മണിച്ചേലോലും ഓലേഞ്ഞാലി
ഇനി കാർത്തുമ്പിപ്പെണ്ണാൾക്കു
താലിയും കോണ്ടേ വായോ
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞും വന്നാൽ വേണം കല്യാണം