menu-iconlogo
logo

Vattayila Pandalittu

logo
Letras
ചിത്രം : യാത്രക്കാരുടെ

ശ്രദ്ധയ്ക്ക്

ഗാനരചന : കൈതപ്രം

സംഗീതം : ജോൺസൺ

പാടിയത് : പി ജയചന്ദ്രൻ,

കെ എസ് ചിത്ര

വട്ടയില പന്തലിട്ട് .....

പൊട്ടു തൊട്ട് ഞാനിരുന്നു..

പാലപ്പൂ തുമ്പികളോ കൂട്ടിരുന്നു....

കണ്ണാടിപ്പുഴ പാടീ.....

പുല്ലാനിക്കതിരാടീ.....

നീ മാത്രമെന്തേ വന്നില്ലാ ...

നീ മാത്രമെന്തേ വന്നില്ലാ ...

വട്ടയില പന്തലിട്ട് ....

പൊട്ടു തൊട്ട് ഞാനിരുന്നു..

പാലപ്പൂ തുമ്പികളോ കൂട്ടിരുന്നു....

പഞ്ചമിപ്പൂപ്പടവിൽ...

പാലാഴി പൂങ്കടവിൽ...

ഞാനിന്ന് തോണീയിറങ്ങീ...

പാതിരാ...പ്പാടത്തെ

കസ്തൂരി പൂങ്കാറ്റിൻ...

തേരിൽ ഞാൻ അരികി...ലെത്തീ....

മുത്തണിരാവിന്റെ

മൂന്നാം മുറത്തിലെ മുത്തുകൾ നൽകാം ഞാൻ

പൊന്നിലക്കുന്നിലെ

പൂമഴമൊട്ടിന്റെ

മാല കൊരുക്കാം ഞാൻ...

നിന്നെ കാണാൻ ആളറിയാ..

തിക്കരെയെത്തി ഞാൻ...

ഇക്കരെയെത്തീ ഞാൻ ...

വട്ടയില പന്തലിട്ട് .....

തൊട്ടു തൊട്ട് നാമിരുന്നു..

ഓണപ്പൂ തുമ്പികളോ കൂട്ടുവന്നു....

കണ്ണാടിപ്പുഴ പാടീ.....

പുല്ലാനിക്കതിരാടീ.....

നീ മാത്രമെന്തേ വന്നില്ലാ...

നീ മാത്രമെന്തേ വന്നില്ലാ ...

വെള്ളോ..ട്ടു വളയിട്ട്

വെള്ളാ...രപ്പട്ടുടുത്ത്

താനിരുന്നാടാ..ൻ വന്നൂ...

താനിരുന്നാടുമ്പോൾ

താളം പിടിയ്ക്കുമ്പോൾ..

താനേ മറന്നു പോയ് ഞാൻ

താരണി ചുണ്ടിലെ മുത്തമിറുത്തെന്റെ

മാറിലണിയാം ഞാൻ...

ആ മണിചൂടിലെൻ നെഞ്ചിലെ മുല്ലപ്പൂ

മൊട്ടു വിരിക്കാം ഞാൻ

ആരും കാണാതീ..വഴി വന്നൊരു

ഗന്ധർവ്വനല്ലോ നീ....

ഗന്ധർവനല്ലോ നീ ....

വട്ടയില പന്തലിട്ട് .....

തൊട്ടു തൊട്ട് നാമിരുന്നു..

ഓണപ്പൂ തുമ്പികളോ

കൂട്ടു വന്നു....

കണ്ണാടിപ്പുഴ പാടീ.....

പുല്ലാനിക്കതിരാടീ.....

നീ മാത്രമെന്തേ വന്നില്ലാ...

നീ മാത്രമെന്തേ വന്നില്ലാ ...