menu-iconlogo
huatong
huatong
avatar

Prayam Nammil (Short Ver.)

P. Jayachandranhuatong
smithdevonhuatong
Letras
Grabaciones
പാല പൂത്ത കാവിൽ നമ്മൾ

കണ്ടു മുട്ടീ ആദ്യം തമ്മിൽ

പങ്കു വെച്ചതേതോ കവിതയായ് മാറീ

മാരി പെയ്ത രാവിൽ പിന്നെ

യാത്ര ചൊല്ലി പോയ നേരം

ഓർത്തു വെച്ചതൊരോ കഥകളായ് മാറീ

സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ

പാട്ടിൽ പറഞ്ഞതെന്തേ

സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ

പാട്ടിൽ പറഞ്ഞതെന്തേ

മേലേ മാനത്തെ നക്ഷത്രപ്പൂക്കൾ

മുത്തായ് പൊഴിഞ്ഞിടും തീരത്ത്

ഒന്ന് പാടൂ നാട്ടുമൈനേ

കൂടെ ആടൂ ചോല മയിലേ

ഒന്ന് പാടൂ നാട്ടുമൈനേ

കൂടെ ആടൂ ചോല മയിലേ

പ്രായം നമ്മിൽ മോഹം നൽകി

മോഹം കണ്ണിൽ പ്രേമം നൽകി

പ്രേമം നെഞ്ചിൽ രാഗം നൽകി

രാഗം ചുണ്ടിൽ ഗാനം നൽകി

ഗാനം മൂളാൻ ഈണം നൽകി

ഈണം തേടും ഈറത്തണ്ടിൽ

കാറ്റിൻ കൈകൾ താളം തട്ടി

താളക്കൊമ്പത്തൂഞ്ഞലാടി

പാടൂ നാട്ടുമൈനേ

കൂടെ ആടൂ ചോലമയിലേ

ഒന്ന് പാടൂ നാട്ടുമൈനേ

കൂടെ ആടൂ ചോലമയിലേ

Más De P. Jayachandran

Ver todologo

Te Podría Gustar

Prayam Nammil (Short Ver.) de P. Jayachandran - Letras y Covers