നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
യേശയ്യാവിൻമൊഴി ഭൂമിയിൽ മാരിപ്പൂവായ്...
വെൺമാലാഖാ..നിൻ നാമം വാഴ്ത്തീ..
കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ ഓമനപൈതൽ വന്നേ
മാർത്തേ പാരിതിൻ പെറ്റമ്മകണ്ണേ..ഓ...
പീഡാനൊമ്പരംതാണ്ടുന്നോളേ മറിയേ
ഓർത്തേ നിൻ പുകഴ് പാടുന്നേ ഞങ്ങൾ ഓ ...
ഓരോ വാഴ്വിനും വേരായോളെ മറിയേ
നസ്രേത്തിന് നാട്ടിലെ പാവനേ മേരിമാതേ
സീയോണിൻ നാഥനുപാതയായ് മാറുന്നോളേ
വെൺമാലാഖാ..നിൻ നാമം വാഴ്ത്തീ..
പുൽക്കൂട്ടിലേ താരകക്കണ്ണിലെ വാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും കാരുണ്ണ്യമേ
മാർത്തേ പാരിതിൻ പെറ്റമ്മകണ്ണേ..ഓ..
പീഡാനൊമ്പരംതാണ്ടുന്നോളേ മറിയേ..
ഓർത്തേ നിൻ പുകഴ് പാടുന്നേ ഞങ്ങൾ ഓ ...
ഓരോ വാഴ്വിനും വേരായോളെ മറിയേ..
ഈ യെറുശലേം നടയിൽ തൂമയിൽ
പൂവിടും മാരിതൻ ഉമ്മപ്പൂവേ
പരിമണം സകല മാനവ മാനസമാകെയും
തൂവുന്നോളെ.....കന്യെ.....
മാർത്തേ പാരിതിൻ പെറ്റമ്മകണ്ണേ..ഓ..
പീഡാനൊമ്പരംതാണ്ടുന്നോളേ മറിയേ..
ഓർത്തേ നിൻ പുകഴ് പാടുന്നേ ഞങ്ങൾ ഓ ...
ഓരോ വാഴ്വിനും വേരായോളെ മറിയേ...