menu-iconlogo
huatong
huatong
avatar

Gopura Mukalil

S. Janakihuatong
mugakayakhuatong
Letras
Grabaciones
ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ

ഗോരോചനക്കുറി വരച്ചു

സഖീ ഗോരോചനക്കുറി വരച്ചു

അമ്പലമുറ്റത്തെ ആൽത്തറ വീണ്ടും

അന്തിനിലാവിൽ കുളിച്ചൂ

അമ്പലമുറ്റത്തെ ആൽത്തറ വീണ്ടും

അന്തിനിലാവിൽ കുളിച്ചൂ

ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ

ഗോരോചനക്കുറി വരച്ചു

സഖീ ഗോരോചനക്കുറി വരച്ചു

പ്രദക്ഷിണവഴിയിൽ വെച്ചെന്റെ ദേവൻ

പ്രത്യക്ഷനായി സഖീ..

അവൻ പ്രത്യക്ഷനായി സഖീ..

പ്രദക്ഷിണവഴിയിൽ വെച്ചെന്റെ ദേവൻ

പ്രത്യക്ഷനായി സഖീ..

അവൻ പ്രത്യക്ഷനായി സഖീ..

വരമൊന്നും തന്നില്ല

ഉരിയാടാൻ വന്നില്ല

പറയാതെ എന്തോ പറഞ്ഞൂ

പറയാതെ എന്തോ പറഞ്ഞൂ

ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ

ഗോരോചനക്കുറി വരച്ചു

സഖീ ഗോരോചനക്കുറി വരച്ചു

പൂവും പ്രസാദവും എടുത്തില്ല

കൊടുത്തില്ല നൈവേദ്യം നല്കിയില്ല

പ്രേമ നൈവേദ്യം നല്കിയില്ല

പൂവും പ്രസാദവും എടുത്തില്ല

കൊടുത്തില്ല നൈവേദ്യം നല്കിയില്ല

പ്രേമ നൈവേദ്യം നല്കിയില്ല

നിറയുമെൻ കണ്ണുകൾ

ദേവ വിഗ്രഹത്തിൽ

നിറമാല മാത്രം ചാർത്തി

നിറമാല മാത്രം ചാർത്തി

ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ

ഗോരോചനക്കുറി വരച്ചു

സഖീ ഗോരോചനക്കുറി വരച്ചു

Más De S. Janaki

Ver todologo

Te Podría Gustar