വെൺശിലകൊണ്ടു മെനഞ്ഞതുപോലൊരു
സുന്ദരി നിന്‍മണിമാറത്ത്...
മാറത്ത്...മാറത്ത്...
കണ്ണുകളെന്തിനുടക്കി വലിക്കണ
ചൂണ്ടകളായ് നിന്‍ ചാരത്ത്
... ചാരത്ത് ... ചാരത്ത് ...
കോളെല്ലാം മായും നേരം
പങ്കായം മെല്ലേ വീശി
നീ നിന്റെ തോണിയിലേറി ...
പോരാമോ നല്ലൊരു നാളില്‍
ഓമല്‍പ്പൂത്താലിയുമായി
അന്നെന്റെ പൊന്നരയന്‍ നീ ...
അന്തിമയങ്ങി വെളുക്കണ സമയത്ത് .....
കണ്മണി നീയെന്‍ വലയില്‍ പൊന്‍ മുത്ത് ...
ആ ..ആ ..ആ.. ആ ..
ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ...
മ് ..മ് ...മ് .....മ്
പൊട്ടു തൊടുന്നൊരു നാണം തീരത്ത്...
ആ ..ആ ..ആ.. ആ ..
നിന്‍ ചുടു നിശ്വാസത്തിന്‍
കാറ്റത്ത് ....
ആ ..ആ ..ആ.. ആ ..
എന്നിലെയെന്നെയറിഞ്ഞരികത്ത് .....
ആ ..ആ ..ആ.. ആ ..
ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ...
ആ ..ആ ..ആ.. ആ ..
പൊട്ടു തൊടുന്നൊരു നാണം തീരത്ത്.....
ആ ..ആ ..ആ.. ആ ..