menu-iconlogo
logo

Aaradhike Unplugged

logo
Letras
പിടയുന്നൊരെന്റെ ജീവനിൽ

കിനാവ് തന്ന കണ്മണി

നീയില്ലയെങ്കിൽ എന്നിലെ

പ്രകാശമില്ലിനി...

മിഴിനീര് പെയ്ത മാരിയിൽ

കെടാതെ കാത്ത പുഞ്ചിരി

നീയെന്നൊരാ പ്രതീക്ഷയിൽ

എരിഞ്ഞ പൊൻതിരി....

മനം പകുത്തു നൽകിടാം

കുറുമ്പ് കൊണ്ട് മൂടിടാം

അടുത്ത് വന്നിടാം

കൊതിച്ചു നിന്നിടാം

വിരൽ കൊരുത്തിടാം

സ്വയം മറന്നിടാം

ഈ ആശകൾ തൻ

മൺ തോണിയുമായി

തുഴഞ്ഞകലെ പോയിടാം

എൻ്റെ നെഞ്ചാകെ നീയല്ലേ

എൻ്റെ ഉന്മാദം നീയല്ലേ

നിന്നെ അറിയാൻ

ഉള്ളു നിറയാൻ

ഒഴുകിയൊഴുകി ഞാൻ

ഇന്നുമെന്നും ഒരു പുഴയായി

ആരാധികേ.

മഞ്ഞുതിരും വഴിയരികേ.