menu-iconlogo
logo

Shaba Shaba

logo
Letras
മിന്നാരപ്പൊന്നല്ലേ

മിന്നാമിന്നിപ്പെണ്ണല്ലേ...

ആരോടും മിണ്ടാച്ചുണ്ടില്‍

തൊട്ടാവാടിപ്പൂവല്ലേ...

ഹേ.. മറ്റാരും കാണാതെ

ചിങ്കാരപ്പൂങ്കാറ്റാവാം...

മാനത്തെ മാരിത്തേരില്‍

മായക്കൂത്താടാം...

ഒരു വേനല്‍ ചാറ്റല്‍മഴയില്‍

ഒരു മീവല്‍ക്കിളിയായ്

മാറിപ്പാറി പറക്കാം...

ഹേ.... ഈ ആപ്പിള്‍പ്പാടം മുഴുവന്‍

ഒരു മേവും മുകിലായ്

പമ്മിപ്പമ്മി കിതയ്ക്കാം...

ഇളമാനേ ഇത്തിരിമുത്തേ...

മിഴിയോരം മുല്ല നിലാവേ...

ഞാന്‍ കാണട്ടെ മിണ്ടട്ടെ...

ഒരു കാരിയം പറയട്ടെ...

ഹേ... മിന്നാരപ്പൊന്നല്ലേ...

മിന്നാമിന്നിപ്പെണ്ണല്ലേ...

ആരോടും മിണ്ടാച്ചുണ്ടില്‍

തൊട്ടാവാടിപ്പൂവല്ലേ...

കാതല്‍പ്രായം

കണ്ണുപൊത്തി കളിയ്ക്കേ..

ഷാംപെയ്ന്‍ പോലെ നെഞ്ചില്‍

സ്വപ്നം തിളയ്ക്കേ..

സാക്കീര്‍ പോലെന്‍ വിരല്‍

വിങ്ങി തുടിയ്ക്കേ..

പാടാം പാടാം

പാനിക് മ്യൂസിക് പതിയേ..

റോസാപ്പൂവേ... നിന്‍ മുള്ളാല്‍

ഉള്ളം പൊള്ളുന്നു.....

മിന്നാരപ്പൊന്നല്ലേ...

മിന്നാമിന്നിപ്പെണ്ണല്ലേ...

ആരോടും മിണ്ടാച്ചുണ്ടില്‍

തൊട്ടാവാടിപ്പൂവല്ലേ...

ഡോണ്‍ പോല്‍ പായും

മഞ്ഞിന്‍ നദിയ്ക്കരികെ..

പൂംപ്രാവായ് നീ

തൂവല്‍ കുടഞ്ഞിരിക്കേ..

നീയെന്‍ കാതില്‍ കാറ്റായ്

മെല്ലെ വിളിച്ചു..

നീയെന്‍ പാട്ടില്‍ മഞ്ഞായ്

മിന്നി തുടിച്ചു..

പൂക്കാപ്പൂവേ.. നിന്‍ കണ്ണില്‍

കാന്തം മിന്നുന്നു.....

ഹേ.. മറ്റാരും കാണാതെ

ചിങ്കാരപ്പൂങ്കാറ്റാവാം..

മാനത്തെ മാരിത്തേരില്‍

മായക്കൂത്താടാം..

ഒരു വേനല്‍ ചാറ്റല്‍മഴയില്‍

ഒരു മീവല്‍ക്കിളിയായ്

മാറിപ്പാറി പറക്കാം..

ഹേ.... ഈ ആപ്പിള്‍പ്പാടം മുഴുവന്‍

ഒരു മേവും മുകിലായ്

പമ്മിപ്പമ്മി കിതയ്ക്കാം..

ഇളമാനേ ഇത്തിരിമുത്തേ...

മിഴിയോരം മുല്ല നിലാവേ...

ഞാന്‍ കാണട്ടെ മിണ്ടട്ടെ...

ഒരു കാരിയം പറയട്ടെ...

Shaba Shaba de Sunitha Sarathy/Afsal - Letras y Covers