ചിത്രം – വിസ്മയത്തുമ്പത്ത്
സംഗീതം – ഔസേപ്പച്ചൻ
ഗാനരചന – കൈതപ്രം
ആലാപനം വിജയ് യേശുദാസ്, സുജാത
എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ..
കണ്ടില്ലെന്നാലും കാണാമറയത്തവളില്ലേ..
എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ..
കേട്ടില്ലെന്നാലും കാതോരത്തവളില്ലേ..
ഒരു തീരാത്ത നൊമ്പരമായ് ഞാൻ
എന്നെത്തന്നെ തേടുന്നേരം ആത്മാവിൻ
സാന്ത്വനമായ് വന്നവനേ..
പറയൂ ഞാനവിടേ..... ഞാനവിടേ.....
മിഴികൾക്കിന്നെന്തു വെളിച്ചം..
മൊഴികൾക്കിന്നെന്തു തെളിച്ചം.. കാണാമോ….
ഒരു മായാജാലപ്പെൺകൊടിയായ്
അറിയാതെന്നാത്മാവിൽ
തൊട്ടുതൊട്ടിവൾ നിൽക്കുമ്പോൾ..
കാണാമോ..... കാണാമോ.....