ആൺകുയിലേ നീ പാടുമ്പോൾ
പ്രിയതരമേതോ നൊമ്പരം...
ആമ്പൽപ്പൂവേ നിൻ ചൊടിയിൽ
അനുരാഗത്തിൻ പൂമ്പൊടിയോ...
അറിഞ്ഞുവോ വനമാലീ നിൻ
മനം കവർന്നൊരു രാധിക ഞാൻ
ഒരായിരം മയിൽപ്പീലികളായ്
വിരിഞ്ഞുവോ എൻ കാമനകൾ...
വൃന്ദാവനം രാഗസാന്ദ്രമായ്
യമുനേ നീയുണരൂ....
കോലക്കുഴൽവിളി കേട്ടോ
രാധേ എൻ രാധേ....
കണ്ണനെന്നെ വിളിച്ചോ....
രാവിൽ ഈ രാവിൽ..
പാൽനിലാവു പെയ്യുമ്പോൾ...
പൂങ്കിനാവു നെയ്യുമ്പോൾ....
എല്ലാം മറന്നു വന്നു ഞാൻ
നിന്നോടിഷ്ടം കൂടാൻ....