തലോടും...
തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ.
വിലോലം...
മനസിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ,
വരും ജന്മമെൻ പാതി മെയ്യായി മാറീടേണം നീ,
അതല്ലാതെ വയ്യെൻ,
നെഞ്ചോരം നീ മാത്രം.
ഉയിരേ ഇനിയും.
കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം
കാണാതെ നീ യാത്രയായ്,
കൈക്കുമ്പിൾ തൂകുന്ന മണ്ണാലെ
മൂടുന്നു നിൻ തൂമുഖം,
നിറവോടെ നീ തന്നുവെല്ലാം,
അതുമാത്രമാണെന്റെ സ്വന്തം,
നെഞ്ചോരം നീ മാത്രം.
ഉയിരേ ഇനിയും.