ആനച്ചന്തം പൊന്നാമ്പൽ ചമയം നിൻ
നാണച്ചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണച്ചിന്തും കേട്ടീലാ
കളപ്പുരക്കോലായിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ
പാട്ടൊന്നും പാടീലാ
പാൽത്തുള്ളി പെയ്തീലാ
പാട്ടൊന്നും പാടീലാ
പാൽത്തുള്ളി പെയ്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ