അങ്ങു വാന കോണില്..
മിന്നി നിന്നൊര~മ്പിളി
അമ്പിളിക്കലക്കുള്ളില്
ചോര കണ്മുയൽ.....
<<<<അപ്‌ലോഡിങ്>>>> സതീഷ്_കുന്നൂച്ചി
ഇങ്ങു നീല തുരുത്തില്
നീർ പരപ്പിൽ നിഴലിടും
അമ്പിളിക്കലക്കുള്ളില്
ആമ കുഞ്ഞനോ....
ആമ കുറുമ്പനന്ന്..
നെഞ്ചത്ത് വെറ്റില ചെല്ലവുമായ്
താനേ വലിഞ്ഞു കേറി,
തുരത്തിൽ എങ്ങോ പതുങ്ങിയല്ലോ..
താര കൊളുത്തുള്ളോരാ
ചേലൊക്കും വെറ്റിലചെല്ലത്തിലോ...
ഭൂമിയപ്പാടെ മൂടും
അത്രയും വെറ്റില ഇട്ടു വയ്ക്കാം-
കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലേ
മിഴി പൂട്ട് മാറിൽ, ചൂടിൽ,
ഉറങ്ങ്... ഉറങ്ങ്...
പൊന്നേ.. തളരാതെ ഓമൽ
ചിരിയോടെ കൊഞ്ചി കളിയാടി
വളര്.. വളര്.....
ഊഉം..... ഉം.ഉം ഉം ....
ഊഉം..... ഉം.ഉം ഉം ....
ഊഉം..... ഉം.ഉം ഉം ....
ഉറങ്ങ്.... ഉറങ്ങ്......
ഊഉം..... ഉം.ഉം ഉം ....
ഊഉം..... ഉം.ഉം ഉം ....
ഊഉം..... ഉം.ഉം ഉം ....
ഉറങ്ങ്.... ഉറങ്ങ്......