മാനത്തേ മാറാപ്പിൽ നിന്നും
മാണിക്യക്കല്ലിട്ടതാര്…
മാണിക്യം കാണാതെ പാവം
മാറാപ്പ് തേടുന്നു രാവ്…
മാനത്തേ മാറാപ്പിൽ നിന്നും
മാണിക്യക്കല്ലിട്ടതാര്…
മാണിക്യം കാണാതെ പാവം
മാറാപ്പ് തേടുന്നു രാവ്…
വെള്ളിപ്പൂവാമ്പൽ ചെണ്ടിലിരുന്ന്
കാറ്റിലതു പറഞ്ഞാടി…
അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു
ആമ്പലൊന്നലിഞ്ഞാടുമ്പോൾ…
മൂളിപ്പോയി പരിമളം
ലാലാലാലാ ലലലല.........
രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ..
ആടിപ്പാടാൻ നീയും പോരാമോ…
ആരിയങ്കാവിൽ വേല കഴിഞ്ഞൂ..
ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു..
ആറ്റിലാടുന്ന ആമ്പൽപ്പൂവിന്റെ
തേൻ നുകർന്നേ വരാം
ചെല്ലപ്പൂഞ്ചെണ്ടൊന്നു കൂടെ കൊണ്ടും തരാം
ലാലാലാലാ ലലലല.........
ലാലാലാലാ ലലലല.........