(Humming)
ചിത്രം : ബഡ്ഡി
സംഗീതം : നവനീത് സുന്ദർ
പശ്ചാത്തലസംഗീതം : ഗോപി സുന്ദർ
കടലിൽ കണ്മഷി പോലെ
കനവിൽ പെൺവിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോവും കുരുവികളേ
വയലിൽ നെന്മണി പോലെ
ചിമിഴിൻ ചെറു തിരി പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോരും കുയിലുകളേ
ഒരു കിളിമകളോടു വെറുതെ
കഥ പറയുകയാണു മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി
രാവിൽ നീരോളമിളകിയ
കടലിൽ കണ്മഷി പോലെ
കനവിൽ പെൺവിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോവും കുരുവികളേ
വയലിൽ നെന്മണി പോലെ
ചിമിഴിൻ ചെറു തിരി.. പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോരും കുയിലുകളേ
വരികൾ : അനൂപ് മേനോൻ
ഗായിക : ദിവ്യ രമണി
ഒരുമിച്ചു പാടാനുള്ള ഭാഗത്തു ഒരാൾ
ഹെഡ്‍വോയ്‌സിലും മറ്റെയാൾ
ബേസിലും പാടുക
ഉം.. ഉം..
ആ... ആ
ഉം.. ഉം.
ആ.. ആ..
ഉം.. ഉം..
കാറ്റിൽ ചേരും ഗന്ധം അത് ഏതോ ജന്മ ബന്ധം
മനു വീണാ നാദം പുൽകും
കളിവീണപ്പെണ്ണേ ചൊല്ലൂ....
ഇവനെന്നെൻ കാതിൽ മൂളും
ശ്രുതി ചേരാ ഗാനം ഏതോ....
നിഴലുകൾ കുറുകും....നെഞ്ചിൽ കുളിരല വരവായി
നിറചിരിയുതിരും....
ചുണ്ടിൽ പകലൊളി വരവായി..
അണിവിരലിൻ തുമ്പിൽ ചേ....രും
ചെറു തണുവിൻ സ്നേഹത്തൂവൽ
ഒരു മായാ....ജാലം തീർക്കും കാണാ സൂര്യൻ നീ
നിറ മാനത്തിൻ ചോപ്പിൽ
മദമാർമുന്തിരി നീരിൽ
ഇനി ഞാനും നീയും മാത്രം
നഗരം നീന്തും രാവിൽ നടനം തുടരും കാട്ടിൽ
ഇനി എന്നും നീയും കൂടെ
കടലിൽ കണ്മഷി പോലെ കനവിൽ പെൺവിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ
ചിമിഴിൻ ചെറുതിരി പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോരും കുയിലുകളേ
ഒരു കിളിമകളോടു വെറുതെ
കഥ പറയുകയാണു മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി
രാവിൽ നീരമോളമിളകിയ
കടലിൽ കണ്മഷി പോലെ കനവിൽ പെൺവിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ
ചിമിഴിൻ ചെറുതിരി. പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോകും കുയിലുകളേ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
ഓർത്തു വയ്ക്കാൻ കൂട്ടു പോരും കുയിലുകളേ
t...... n.......