ഓരോരോ വാക്കിലും
നീയാണെൻ സംഗീതം
ഓരോരോ നോക്കിലും
നൂറല്ലോ വർണങ്ങൾ
ജീവന്റെ ജീവനായ്
നീയെന്നെ പുൽകുമ്പോൾ
രാവെല്ലാം രാവാകും
പൂവെല്ലാം പൂവാകും
ഹൃദയമന്ദാരമല്ലേ നീ..
ഹൃദയമന്ദാരമല്ലേ നീ..
മധുരമാം ഓർമ്മയല്ലേ
പ്രിയരജനി പൊന്നമ്പിളിയുടെ
താഴമ്പൂ നീ ചൂടുമോ
പൂവേ ഒരു മഴമുത്തം
നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം
നിൻ കാതിൽ കുതിർന്നുവോ
അറിയാതെ വന്നു തഴുകുന്നു
നനവാർന്ന പൊൻകിനാവ്
അണയാതെ നിന്നിലെരിയുന്നു
അനുരാഗമെന്ന നോവ്
ഉയരുകയായ് ഉയിരുയിരിൻ
മുരളികയിൽ ഏതോ നാദം
പൂവേ ഒരു മഴമുത്തം
നിൻ കവിളിൽ പതിഞ്ഞുവോ