ആകാശ ദീപങ്ങൾ സാക്ഷി
ആഗ്നേയ ശൈലങ്ങൾ സാക്ഷി
അകമെരിയും ആരണ്യ തീരങ്ങളിൽ
ഹിമ മുടിയിൽ ചായുന്ന
വിൺഗംഗയിൽ
മറയുകയായ് നീയാം
ജ്വാലാമുഖം
ആകാശ ദീപങ്ങൾ സാക്ഷി
ആഗ്നേയ ശൈലങ്ങൾ സാക്ഷി
ഹൃദയത്തിൽ നിൻ മുഖ
പ്രണയത്തിൻ ഭാവങ്ങൾ
പഞ്ചാഗ്നി നാളമായ് എരിഞ്ഞിടുന്നു.
തുടു വിരലിൻ തുമ്പായ് നിൻ
തിരു നെറ്റിയിൽ എന്നെ നീ
സിന്ദൂര രേണുവായ് അണിഞ്ഞിരുന്നു.
മിഴികളിലൂറും ജപലയ മണികൾ
കറുകകൾ അണിയും
കണി മഴ മലരായ്
വിട പറയും പ്രിയ സഖിയുടെ
മൗന നൊമ്പരങ്ങളറിയൂ ..
ആകാശ ദീപങ്ങൾ സാക്ഷി
ആഗ്നേയ ശൈലങ്ങൾ സാക്ഷി