കിളിപോൽ ഉണരണു
പറന്നങ്ങ് ഉയരണ്
ഇണങ്ങി പിണങ്ങി, കിളിക്കൂട് അങ്ങ് വിരിയണ്
ഉമ്മ തന്നു കവിളപ്പാട് ചുവപ്പിച്ചു
ഇഷ്ടങ്ങൾ കുറുകുന്നിവൻ
മഴയിൽ നനയണ്
മിഴിയിൽ നിറയണ്
പൊരയിൽ ആകമാനം ഒരു പെരുന്നാൾ
കുഞ്ഞ് കാലുകളിൽ
ലോകങ്ങൾ പതിനാലു
താണ്ടുന്നു തൂണ്ടിന്നവൻ
കളികൂടുന്നുണ്ടേ
പണി എന്തോ വേകുന്നുണ്ടേ
കുഞ്ഞിചെക്കന് ഉടനടി പത്തടി വാങ്ങാനുണ്ടേ
ഒരുപോലെയായി പകലെഴും നാള്
കരയുന്ന പാട് കനലുള്ളിലാണ്
തിരിയുന്നു ലോകം തലകീഴേ
വിരിയുന്ന പാടെ കൊഴിയുന്ന പൂവ്
അത് താനെ ബാല്യം ഒരു കുഞ് ചേല്
തരി കോപമില്ല തണലാണ് നീയും-
ഒരുപോലങ്ങനെ നാം മുന്നോട്ടേക്ക്
ദെ
തലകുത്തിപ്പായാണ്
ദെ
അടി കിട്ടീട്ടും കേറണ്
ദെ
ചുവരുമ്മേ കോരണ്
ദെ
പല ഭാഷയിൽ നീ
ദെ
കലി മെല്ലേ തീരണ്
ദെ
എന്റുള്ളിൽ കേറണ്
ദെ
കുറുമ്പിൻ പൂവേ
കിളിപോൽ ഉണരണു
പറന്നങ്ങ് ഉയരണ്
ഇണങ്ങി പിണങ്ങി, കിളിക്കൂട് അങ്ങ് വിരിയണ്
ഉമ്മ തന്നു കവിളപ്പാട് ചുവപ്പിച്ചു
ഇഷ്ടങ്ങൾ കുറുകുന്നിവൻ
മഴയിൽ നനയണ്
മിഴിയിൽ നിറയണ്
പൊരയിൽ ആകമാനം ഒരു പെരുന്നാൾ
കുഞ്ഞ് കാലുകളിൽ
ലോകങ്ങൾ പതിനാലു
താണ്ടുന്നു തൂണ്ടിന്നവൻ
കളികൂടുന്നുണ്ടേ
പണി എന്തോ വേകുന്നുണ്ടേ
കുഞ്ഞിചെക്കന് ഉടനടി പത്തടി വാങ്ങാനുണ്ടേ