പീലി കണ്ണെഴുതി അഴകില്‍ നിന്നവളെ
ചുംബന മലരുമായ് കനവില്‍ വന്നവളെ
നിന്‍ മൊഴിയോ കുളിരഴകോ സ്നേഹ
വസന്തമാര്‍ന്ന നിന്‍ പൂമനമോ
എന്നിലിന്നൊരാര്‍ദ്ര ഗാനമായ്
പീലി കണ്ണെഴുതി അഴകില്‍ നിന്നവളെ
ചുംബന മലരുമായ് കനവില്‍ വന്നവളെ
അരികില്‍ വരൂ ഞാന്‍ കാത്തു കാത്തു
നില്ക്കയല്ലയോ
പൊന്മണികള്‍ വിരിയാറായ്
അരികില്‍ വരൂ ഞാന്‍ കാത്തു കാത്തു
നില്ക്കയല്ലയോ
പൊന്മണികള്‍ വിരിയാറായ്
പ്രാണനിലൂര്‍ന്നൊഴുകും ചന്ദ്രികയില്‍
കോമള വന മുരളി മന്ത്രവുമായ്
കാണാ പൂങ്കുയില്‍ പാടുകയായ്
മേലേ പൊന്മയിലാടുകയായ്
ഇതു നാമുണരും യാമം