പൂമാനം കുടപിടിക്കും,ഹൊയ്;
ഈ പൂപാട്ടിൻ വയൽ വരമ്പിൽ...
കാറ്റോടെൻ കവിളുരുമ്മി,ഹൊയ്;
ഞാനാറ്റോരം നടന്നിരുന്നു...
പകൽ മുല്ല മൊട്ടായ്
നീയൊ വിരിഞ്ഞിരുന്നു...
പുലർ വെയിൽ പൊന്നൊ നിന്നെ
പൊതിഞ്ഞിരുന്നു...
താന നാ ന ന ന,
തന ന നാ ന,
താന നാ ന ന,
തന നാ ന
മാറിലുള്ള മറുകറിയാതെ...
ഈ, മനസിലുള്ള കിളിയറിയാതെ...
മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ...
നാ ന നാ ന നാ ന നാ നാ
നാ ന നാ ന നാ ന ന
കണ്ണിലുള്ള കനവൂതാതെ നിൻ;
ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ
വെൺ പാരിജാത മലരറിയാതെ;
മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ...
മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ...