ആരിവിടെ
കൂരിരുളിൻ നടകൾ തീർത്തു
ആരിവിടെ
തേൻകടന്നൽ കൂടുതകർത്തു
ആരിവിടെ
കൂരിരുളിൻ നടകൾ തീർത്തു
ആരിവിടെ
തേൻകടന്നൽ കൂടുതകർത്തു
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചു
ആനകേറാ മാമല തൻ മൗനമുടച്ചു
സ്വാതന്ത്രം മേലെ .... നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ
ആദിയുഷസ്സന്ധ്യ പൂത്തതിവിടെ
ആദിയുഷസ്സന്ധ്യ പൂത്തതിവിടെ
ആഹാ ആദിസർഗ താളമാർന്നതിവിടെ
ആദിസർഗ താളമാർന്നതിവിടെ
ബോധനിലാ പാൽ കറന്നു
മാമുനിമാർ തപം ചെയ്‌തും
നാദഗംഗ ഒഴുകി വന്നതിവിടെ
ആദിയുഷസ്സന്ധ്യ പൂത്തതിവിടെ
ആദിയുഷസ്സന്ധ്യ പൂത്തതിവിടെ
ആഹാ ആദിസർഗ താളമാർന്നതിവിടെ
ആദിസർഗ താളമാർന്നതിവിടെ