ശ്രുതിയിടും കുളിരായി നിൻ
ഓർമ്മയെന്നിൽ നിറയുമ്പോൾ ...
ജനനമെന്ന കഥ കേൾക്കാൻ
തടവിലായതെന്തേ നാം ...
ജീവദാഹ മധു തേടി ..
വീണുടഞ്ഞതെന്തേ നാം ..
സ്നേഹമെന്ന കനി തേടി
നോവ് തിന്നതെന്തേ നാം ..
ഒരേ രാഗം ,, ഒരേ താളം ..
പ്രിയേ നീ വരൂ വരൂ ..
തേങ്ങും ഈ കാറ്റ് നീയല്ലേ
തഴുകാൻ ഞാൻ ആരോ
ദേവസംഗീതം നീയല്ലേ .
നുകരാൻ ഞാൻ ആരോ ?
ആരുമില്ലാത്ത ജന്മങ്ങൾ ..
തീരുമോ ദാഹം ഈ മണ്ണിൽ....
നിന്നോർമ്മയിൽ ഞാൻ ഏകനായി...
നിന്നോർമ്മയിൽ ഞാൻ ഏകയായി...
തേങ്ങും ഈ കാറ്റ് നീയല്ലേ
തഴുകാൻ ഞാൻ ആരോ ..
ദേവസംഗീതം നീയല്ലേ
നുകരാൻ ഞാൻ ആരോ .