ചിലു ചിലും സ്വര നൂപുരം
ദൂര ശിഞ്ജിതം പൊഴിയുമ്പോള്‍
ഉതിരുമീ മിഴിനീരിലെന്‍
പ്രാണ വിരഹവും അലിയുന്നു
എവിടെ നിന്‍ മധുര ശീലുകള്‍
മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം
ഹൃദയമേ ഞാനില്ലേ
സ്വരം മൂകം വരം ശോകം
പ്രിയനേ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ
തഴുകാന്‍ ഞാനാരോ
ദേവ സംഗീതം നീയല്ലേ
നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങൾ,
തീരുമോ ദാഹംഈ മണ്ണിൽ
നിൻ ഓർമ്മയിൽ
ഞാൻ ഏകനായ്
നിൻ ഓർമ്മയിൽ
ഞാൻ ഏകനായ്
തേങ്ങും ഈകാറ്റ് നീയല്ലേ
തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീയല്ലേ
നുകരാൻ ഞാൻ ആരോ