കോടമഞ്ഞും ചുഴലികാറ്റും
കൂരിരുട്ടിലൊരിടിയും മഴയും.ഉം ഉം ....
കോടമഞ്ഞും ചുഴലികാറ്റും
കൂരിരുട്ടിലൊരിടിയും മഴയും
എന്റെ കുടിലു പൊളിക്കാൻ വന്നാൽ
എന്തു ചെയ്യും പൈങ്കിളിയേ.......
പേടി തോന്നും രാത്രിയില്ലെല്ലാം
വീതിയേറും നിന്നുടെ മാറിൽ.ൽ ൽ..
പേടി തോന്നും രാത്രിയില്ലെല്ലാം
വീതിയേറും നിന്നുടെ മാറിൽ
എന്റെ കൈയ്യാലിങ്ങനെയിങ്ങനെ
നിന്നെ പുൽകിയുറങ്ങാമല്ലോ
എന്റെ ഉള്ളുടുക്കും കൊട്ടി
നിൻ കഴുത്തിൽ മിന്നും കെട്ടി
കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ
കൊണ്ടു പോകാൻ വന്നതാണു ഞാൻ
ഓ.. നിന്റെ കൈയ്യിൽ കൈയ്യും കോർത്തു
തോളിലെന്റെ തോളും ചേർത്തു
കൂടെ വരാൻ കാത്തിരുന്നൂ ഞാൻ
പൊന്നെ നിന്റെ കൂടെ വരാൻ കാത്തിരുന്നൂ ഞാൻ
എന്റെ ഉള്ളുടുക്കും കൊട്ടി
നിൻ കഴുത്തിൽ മിന്നും കെട്ടി
കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ
കൊണ്ടു പോകാൻ വന്നതാണു ഞാൻ