കനവിനിരുന്നാടിടാനായ്
കരളില്‍ പൊന്നൂയല്‍ തീര്‍ത്തൂ
കുറുമൊഴിമുല്ലപ്പൂന്തോപ്പില്‍
അവനെയും കാത്തു ഞാന്‍ നിന്നൂ
പൊന്നും തരിവള മിന്നും
പുടവയും ഒന്നും ഇല്ലാഞ്ഞോ
എന്തെൻ പ്രിയതമനൊന്നെന്‍
മുന്നില്‍ ഇന്നും വന്നില്ലാ
പൊന്നുംതരിവള മിന്നും
പുടവയും ഒന്നും അണിയേണ്ടാ
കള്ളിപ്പെണ്ണേ നീ തന്നേയൊരു
തങ്കക്കുടമല്ലോ
കരളില്‍ വിടരും മോഹത്തിന്‍
ഒരു പൂമതി..പൂന്തേന്‍ മതി
തുമ്പിപ്പെണ്ണേ വാ വാ
തുമ്പച്ചോട്ടില്‍ വാവാ
തുമ്പിപ്പെണ്ണേ വാ വാ
തുമ്പച്ചോട്ടില്‍ വാവാ