ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയില് വീഴവെ
പതിയെ പറന്നെന്നരികില് വരും
അഴകിന്റെ തൂവലാണു നീ
ഒരു രാത്രി .... തൂവലാണു നീ
പലനാളലഞ്ഞ മരുയാത്രയില്
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികല്ക്ക് മുന്പില് ഇതലാര്ന്നു നീ
വിരിയാനൊരുങ്ങി നില്ക്കയോ
വിരിയാനൊരുങ്ങി നില്ക്കയോ
പുലരാന് തുടങ്ങുമൊരു രാത്രിയില്
തനിയെ കിടന്നു മിഴിവാര്ക്കവേ
ഒരു നേര്ത്ത തെന്നലലിവോടെ വന്നു
നെറുകില് തലോടി മാഞ്ഞുവോ
നെറുകില് തലോടി മാഞ്ഞുവോ
( ഒരു രാത്രി ... വെയില് വീഴവെ)
മലര്മഞ്ഞു വീണ വനവീധിയില്
ഇടയന്റെ പാട്ടു കാതോര്ക്കവേ
ഒരു പാഴ്കിനാവിലുരുകുന്നോരെന്
മനസ്സിന്റെ പാട്ടു കേട്ടുവോ ..
മനസ്സിന്റെ ...പാട്ടു കേട്ടുവോ
നിഴല് വീഴുമെന്റെ ഇടനാഴിയില്
കനിവോടെ പൂത്ത മണിദീപമേ ..
ഒരു കുഞ്ഞുകാറ്റില് അണയാതെ നിന്
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം..
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയില് വീഴവെ
പതിയെ പറന്നെന്നരികില് വരും
അഴകിന്റെ തൂവലാണു നീ