ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
മധു വസന്ത മഴ നനഞ്ഞു വരുമൊ
ഒരു സ്വരതാരം പോലെ ജപലയ
മന്ത്രം പോലെ അരികെ വരാം
പറന്നു പറന്നു പരന്നു പറന്നു ഞാൻ
ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
വലം കാൽ ചിലമ്പുമായ്
വിരുന്നെത്തിയെൻ നെഞ്ചിൽ
മണിത്താഴിൻ തഴുതിന്റെ അഴി നീക്കി നീ
വലം കാൽ ചിലമ്പുമായ്
വിരുന്നെത്തിയെൻ നെഞ്ചിൽ
മണിത്താഴിൻ തഴുതിന്റെ അഴി നീക്കി നീ
നിനക്കു വീശാൻ വെൺ തിങ്കൾ വിശറിയായ് (2)
നിനക്കുറങ്ങാൻ രാമച്ച കിടക്കയായ് ഞാൻ
നിന്റെ രാമച്ച കിടക്കയായ് ഞാൻ
ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
തിരിയായ് തെളിഞ്ഞു നിൻ
മനസ്സിന്റെയമ്പലത്തിൽ
ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ
തിരിയായ് തെളിഞ്ഞു നിൻ
മനസ്സിന്റെയമ്പലത്തിൽ
ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ
നിനക്കു മീട്ടാൻ വരരുദ്ര വീണയായ് (2)
നിനക്കു പാടാൻ ഞാനെന്നെ സ്വരങ്ങളാക്കി
എന്നും ഞാനെന്നെ
സ്വരങ്ങളാക്കീ
ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
മധു വസന്ത മഴ നനഞ്ഞു വരുമൊ
ഒരു സ്വരതാരം പോലെ ജപലയ
മന്ത്രം പോലെ അരികെ വരാം
പറന്നു പറന്നു പരന്നു പറന്നു ഞാൻ
ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ