menu-iconlogo
logo

Shararanthal Thiri Thanu

logo
Paroles
കായലും കയറും

പൂവച്ചൽ ഖാദർ

കെ വി മഹാദേവൻ

കെ ജെ യേശുദാസ്

ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ

മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ

ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ

മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ

മലയാള ഗാനങ്ങൾ കൃത്യമായ

സമയ ക്രമീകരണത്തോടെ

മലയാളത്തിൽ

വായിച്ചു പാടാൻ

മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ

മയങ്ങുവാനൊരു മോഹം മാത്രം

ഉണർന്നിരിക്കുന്നൂ

മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ

മയങ്ങുവാനൊരു മോഹം മാത്രം

ഉണർന്നിരിക്കുന്നൂ

വരികില്ലേ നീ...

അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ

അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ

ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ

മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ

അലർവിടർന്ന മടിയിൽ അവളുടെ

അഴിഞ്ഞവാർമുടിച്ചുരുളിൽ

ഒളിക്കുവാനൊരുതോന്നൽ രാവിൽ

കിളിർത്തുനിൽക്കുന്നൂ

അലർവിടർന്ന മടിയിൽ അവളുടെ

അഴിഞ്ഞവാർമുടിച്ചുരുളിൽ

ഒളിക്കുവാനൊരുതോന്നൽ രാവിൽ

കിളിർത്തുനിൽക്കുന്നൂ

കേൾക്കില്ലേ നീ........

കരയുടെ നെഞ്ചിൽ പടരും

തിരയുടെ ഗാനം കേൾക്കില്ലേ

കരയുടെ നെഞ്ചിൽ പടരും

തിരയുടെ ഗാനം കേൾക്കില്ലേ

ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ

മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ

ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ

മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ