മഴവിൽക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളി..
കദളീവനങ്ങൾ താണ്ടിവന്നതെന്തിനാണു നീ?
മിഴിനീർക്കിനാവിലൂർനതെന്തേ
സ്നേഹലോലയായ്....
മഴവിൽക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളി..
മിഴിനീർക്കിനാവിലൂർന്നതെന്തേ
സ്നേഹലോലനായ്....
മഴവിൽക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളി
പുതുലോകം ചാരേ കാണ്മൂ നിൻ
ചന്തം വിരിയുമ്പോൾ..
അനുരാഗം പൊന്നായ് ചിന്നി നിൻ
അഴകിൽ തഴുകുമ്പോൾ..
താലീപ്പീലിപ്പൂരം ദൂരെ മുത്തുക്കുട
നീർത്തിയെന്റെ രാഗസീമയിൽ..
അല്ലിമലർക്കാവിൻ മുന്നിൽ
തങ്കത്തിടമ്പെഴുന്നള്ളും മോഹസന്ധ്യയിൽ..
മഴവിൽക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളി..
മിഴിനീർക്കിനാവിലൂർന്നതെന്തേ
സ്നേഹലോലയായ്...
മഴവിൽക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളി..