പൊന്മുരളി ഊതും കാറ്റില് ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിന് താളമിയലും പോലെ
കനവിലൊഴുകാം ഭാവമായ്. ആരുമറിയാതെ
പൊന്മുരളി ഊതും കാറ്റില് ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിന് താളമിയലും പോലെ
മാരനുഴിയും പീലി വിരിയും
മാരി മുകിലുരുകുമ്പോള്
മാരനുഴിയും പീലി വിരിയും
മാരി മുകിലുരുകുമ്പോള്
തിരകളില് തിരയായ് നുരയുമ്പോള്
കഞ്ചുകം കുളിരെ മുറുകുമ്പോള്
പവിഴമാ മാറില് തിരയും ഞാന് ആരുമറിയാതെ
പൊന്മുരളി ഊതും കാറ്റില് ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിന് താളമിയലും പോലെ
ലാലാലലാല ...ലാലാലലാല ...
സങ്കല്പ്പ മന്ദാരം തളിരിടും
രാസ കുഞ്ചങ്ങളില്
സങ്കല്പ്പ മന്ദാരം തളിരിടും
രാസ കുഞ്ചങ്ങളില്.
കുങ്കുമം കവരും സന്ധ്യകളില്
അഴകിലെ അഴകായ് അലയുമ്പോള്
കാണ്മു നാം അരികെ ശുഭകാലംആരുമറിയാതെ
പൊന്മുരളി ഊതും കാറ്റില് ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിന് താളമിയലും പോലെ
കനവിലൊഴുകാം ഭാവമായ് ആരുമറിയാതെ
തംതനന താനാരോ
തംതന ന താനാരോ...
ലാലലാ... ലാലലാ...