നീചിരിക്കും ചുണ്ടിലാകെ
ചേലുകൾപൂത്ത നാളുവന്നു
തേൻപുരളും മുള്ളുപോലെ
നാമറിഞ്ഞാദ്യ വെമ്പലോടെ
നീചിരിക്കും ചുണ്ടിലാകെ
ചേലുകൾപൂത്ത നാളുവന്നു
തേൻപുരളും മുള്ളുപോലെ
നാമറിഞ്ഞാദ്യ വെമ്പലോടെ
ഇന്നുമാഞ്ചുണപോൽ പൊള്ളിടുന്നു
നീകടംതന്നോരുമ്മയെല്ലാം
തോണിയൊന്നിൽ നീയകന്നു
ഇക്കരെഞാനോ നിൻനിഴലായ്
നീവന്നെത്തിടുംനാൾ
എണ്ണിത്തുടങ്ങി കണ്ണുകലങ്ങി
കിളിച്ചുണ്ടന്മാമ്പഴമേ കിളികൊത്താതേൻപഴമേ
തളിർച്ചുണ്ടിൽ പൂത്തിരി
മുത്തായ് ചിപ്പിയിൽ
എന്നെക്കാത്തുവെച്ചു
ഒന്നാംകിളി പൊന്നാംകിളി വണ്ണാംകിളി
മാവിന്മേൽ
രണ്ടാംകിളി കണ്ടുകൊതികൊണ്ടുവരവുണ്ടപ്പോൾ
മുന്നാംകിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്
കിളിച്ചുണ്ടന്മാമ്പഴമേ
കിളികൊത്താതേൻപഴമേ
തളിർച്ചുണ്ടിൽ പൂത്തിരി
മുത്തായ് ചിപ്പിയിൽ
എന്നെ ക്കാത്തുവെച്ചു