Created by Naju MusicCAFE
ഏതുവാവിൻ കൌതുകം മിഴിയിൽ വാങ്ങി നീ
ഏതുപൂവിൻ സൌരഭം തനുവിൽ താങ്ങി നീ
താനേ നിന്റെ ഓർമ്മകൾ ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ.. മായാജാലമോ…
തേഞ്ഞുപോയ തിങ്കളേ വാവോ വാ വാ വോ
ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം….ചാഞ്ചക്കം
പനിനീർചന്ദ്രികേ ഇനിയീപൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാവാവോ
ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം