കണ്ടു മോഹിച്ചൂ വീണ്ടും
കാണാൻ ദാഹിച്ചൂ
നിന്നരികിൽ ഞാനെന്നെ
തന്നെ മറക്കാൻ മോഹിച്ചൂ
കണ്ടു നിന്നപ്പോൾ എല്ലാം
മിണ്ടാൻ തോന്നിപ്പോയ്
നീലാകാശ തിരുവാൽക്കുയിലായ്
പാടാൻ തോന്നിപ്പോയ്
കൂടെ പോന്നോട്ടേ ഞാനും
കൂടെ പൊന്നോട്ടേ
മുകിലിന്നഴകിൽ
മഴവിൽക്കിളിയായ്
ഞാനും വന്നോട്ടേ
ഹേ മുത്തേ നിന്നെ
കണ്ടിട്ടിന്നെന്നുള്ളിൽ
മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ
മല്ലിപ്പൂവേ എന്നും ചൊല്ലി
കൊണ്ടെന്നിഷ്ടം കൂടാനെത്തും
കള്ളനല്ലേ നീ
ഒന്നു കാണാനെത്ര നാളായ്
കാത്തിരുന്നെന്നോ
കൂട്ടിനെത്തിയ പൂങ്കിനാപ്പെണ്ണേ
ഓ...ഓ....
മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ
മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ
:Mmmmm...hmmmm...mmm ha