menu-iconlogo
huatong
huatong
avatar

aattinkarayorathe

Manjarihuatong
prettymis_starhuatong
Paroles
Enregistrements
ആറ്റിന്‍ കരയോരത്തെ

ചാറ്റല്‍ മഴചോദിച്ചു

കാറ്റേ കാറ്റേ വരുമോ

ഹൊഹോ,,

ആറ്റിന്‍ കരയോരത്തെ

ചാറ്റല്‍ മഴചോദിച്ചു

കാറ്റേ കാറ്റേ വരുമോ

മാരിവില്ലു മേഞ്ഞൊരു

മണ്‍കുടിലിന്‍ജാലകം

മെല്ലെ മെല്ലെ തുറന്നു

കാണാതെ കാണാനെന്തു മോഹം

കാണുമ്പോള്‍ ഉള്ളിന്നുള്ളീല്‍ നാണം

മിണ്ടാത്ത ചുണ്ടില്‍ നിന്റെ

പാട്ടിന്‍ ഈണം

ആറ്റിന്‍ കര...

ആറ്റിന്‍ കരയോരത്തെ

ചാറ്റല്‍ മഴചോദിച്ചു

കാറ്റേ കാറ്റേ വരുമോ

സലാം കടലായിക്ക് ഒരു

ലൈക്ക് തന്നാൽ വല്ല്യസന്തോഷം

പാല്‍ പതഞ്ഞു തുളുമ്പുന്ന

പാലമരത്തണലത്ത്

പട്ടുമഞ്ചലൊരുക്കുന്നു മാനം…

ഹേയ് നീ വരുമ്പോളഴകിന്റെ

പീലി മയില്‍ തൂവലാലേ

വീശി വീശി തണുപ്പിക്കും തെന്നല്‍...

മുത്തു മൊഴി തത്തേ

കുക്കു കുയിലേ

കുപ്പിവള തട്ടി

പാട്ടു മൂളേണ്ടേ

ആവാരം പൂ കൊരുത്തു മെനയേണ്ടേ...

ആരാരും കാണാന്‍ നാളേ കഴിയേണ്ടെ

കല്യാണ പന്തല്‍ കെട്ടും കാണാം പ്രാവേ

ആറ്റിന്‍ കര..

ആറ്റിന്‍ കരയോരത്തെ

ചാറ്റല്‍ മഴചോദിച്ചു

കാറ്റേ കാറ്റേ വരുമോ

മാരിവില്ലു മേഞ്ഞൊരു

മണ്‍കുടിലിന്‍ജാലകം

മെല്ലെ മെല്ലെ തുറന്നു

പൂ മെടഞ്ഞ പുല്ലു പായില്‍

വന്നിരുന്നു മുടിയിലേ

മുല്ല മൊട്ടിലുമ്മ വെക്കും മാ..രന്‍...

ഏഴു തിരി വിളക്കിന്റെ

കണ്ണു പൊത്തിമനസ്സിന്റെ

ഏലസ്സിലെമുത്തു കക്കും കള്ളന്‍

മിന്നല്‍ മുകിലിന്റെ

പൊന്നിന്‍ വളയായ്

കണ്ണില്‍ മിന്നി തെന്നും

കന്നി നിലവായ്

ആമാട പണ്ടം ചാര്‍ത്തും അഴകാണേ

ആനന്ദ കുമ്മിയാടും കനവാലേ

അമ്മാനത്തുമ്പീ കൂടെ പോരൂ പോരൂ

ആറ്റിന്‍ കര..

ആറ്റിന്‍ കരയോരത്തെ

ചാറ്റല്‍ മഴചോദിച്ചു

കാറ്റേ കാറ്റേ വരുമോ

മാരിവില്ലു മേഞ്ഞൊരു

മണ്‍കുടിലിന്‍ജാലകം

മെല്ലെ മെല്ലെ തുറന്നു

കാണാതെ കാണാനെന്തു മോഹം

കാണുമ്പോള്‍ ഉള്ളിന്നുള്ളീല്‍ നാണം

മിണ്ടാത്ത ചുണ്ടില്‍ നിന്റെ

പാട്ടിന്‍ ഈണം

ആറ്റിന്‍ കര...

ആറ്റിന്‍ കരയോരത്തെ

ചാറ്റല്‍ മഴചോദിച്ചു

കാറ്റേ കാറ്റേ വരുമോ

Davantage de Manjari

Voir toutlogo

Vous Pourriez Aimer

aattinkarayorathe par Manjari - Paroles et Couvertures