ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം
ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം
കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ
ചന്ദനം വേണം
ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം
പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം
പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം
പൂമാനിനിമാർകളായാലടക്കം വേണം
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണ
നാടിന്നു ഗുണമുള്ള പ്രജകൾ വേണം
യുദ്ധത്തിങ്കൽ രാമൻ നല്ലൂ
കുലത്തിങ്കൽ സീത നല്ലൂ
യുദ്ധത്തിങ്കൽ രാമൻ നല്ലൂ
കുലത്തിങ്കൽ സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്‌മണൻ
നല്ലൂ
പടയ്‌ക്കു ഭരതൻ നല്ലൂ
പറവാൻ പൈങ്കിളി നല്ലൂ
പടയ്‌ക്കു ഭരതൻ നല്ലൂ
പറവാൻ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ
ആലായാൽ