menu-iconlogo
logo

Eriyunna Karalinte (Short Ver.)

logo
Paroles
എരിയുന്ന കരളിന്റ

പഞ്ചാബി ഹൗസ്

എരിയുന്ന കരളിന്റെ

കനലുകൾ തിരയുന്ന

സുഖം സുഖം എവിടേ

പൊലിയുന്നു ദീപങ്ങൾ

ഇരുളുന്നു തീരങ്ങൾ

പൊൻപ്രഭാതമെവിടേ

പിടയുന്ന മാനിന്റെ

നൊമ്പരം കാണുമ്പോൾ

അലിയുന്ന മിഴിയെവിടേ

തണൽ മരം തേടുന്ന

കിളിയുടെ സങ്കടം

അറിയുന്ന കൂടെവിടേ

ഓർമ്മകൾ കളകളം

പാടുന്ന പുഴയുടെ

തീരത്തെ കുടിലിൽ വരാം

മാരിവില്ലഴകിനെ

മടിയിലിട്ടുറക്കുന്ന

മാനത്തിൻ മനസ്സു തരാം

സ്പന്ദനമറിയും

സിരകളിലുതിരും

ചന്ദനപുഷ്പങ്ങൾ

നിദ്രയിലലിയും

മിഴികളിലുണരും

നിർമ്മലസ്വപ്നങ്ങൾ

നീയെൻ ദാഹം ദാഹം

ജീവൻ തേടും മോഹം

ആഹാ ഹാ ഹാ

ദേവീ നീയെൻ സ്നേഹം

ആരോ പാടും ഗീതം

മ് മ് മ് മ് മ്

ആഹാ ഹ ഹാ