മിണ്ടാതെടി കുയിലേ,
കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ, മണിക്കുട്ടനുറങ്ങണ സമയത്ത്
പോകൂ, കാറ്റേ തളിർ വിരൽ തൊടാതെ; പോകൂ..
മിണ്ടാതെടി കുയിലേ,
കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ,
മണിക്കുട്ടനുറങ്ങണ സമയത്ത്
വളർന്നു പോയതറിയാതെ,
വിരുന്നു വന്നു ബാല്യം;
ഇവനിൽ തണൽമരം ഞാൻ തേടിയ
ജന്മം, കുരുന്നു പൂവായ് മാറി.
ആരോ ആരാരോ പൊന്നെ ആരാരോ,
ഇനിയമ്മയായ് ഞാൻ പാടാം മറന്നു പോയ താലോലം.
മിണ്ടാതെടി കുയിലേ,
കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ,
മണിക്കുട്ടനുറങ്ങണ സമയത്ത്
പിറവിയിലേക്കൊഴുകുന്നു സ്നേഹ തന്മാത്ര,
കനവിൻ അക്കരെയോ ഈക്കരെയോ, ദൈവമുറങ്ങുന്നു.
എവിടേ മൗനങ്ങൾ, എവിടേ നാദങ്ങൾ;
ഇനിയെങ്ങാണാ തീരം, നിറങ്ങൾ പൂക്കും തീരം.
മിണ്ടാതെടി കുയിലേ,
കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ, മണിക്കുട്ടനുറങ്ങണ സമയത്ത്
പോകൂ, കാറ്റേ തളിർ വിരൽ തൊടാതെ; പോകൂ..
മിണ്ടാതെടി കുയിലേ,
കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ,
മണിക്കുട്ടനുറങ്ങണ സമയത്ത്...
ഉം...ഉം...ഉം... വാ വാവോ
രാരോ രാരോ.. ഉം... ഉം...ഉം...