menu-iconlogo
logo

Vaidooryakammalaninju

logo
Paroles
വൈഡൂര്യ കമ്മലണിഞ്ഞ്

വെണ്ണിലാവു രാവില്‍ നെയ്യും

പൂങ്കോടി പാവുടുക്കണ പൊന്‍മാനേ

വൈഡൂര്യ കമ്മലണിഞ്ഞ്

വെണ്ണിലാവു രാവില്‍ നെയ്യും

പൂങ്കോടി പാവുടുക്കണ പൊന്‍മാനേ

മിന്നായ പൂങ്കവിളില്‍

മിന്നി മാഞ്ഞതെന്താണ്

കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ

ആരാരും കാണാത്ത വര്‍ണ്ണങ്ങളോ

വൈഡൂര്യ കമ്മലണിഞ്ഞ്

വെണ്ണിലാവു രാവില്‍ നെയ്യും

പൂങ്കോടി പാവുടുക്കണ പൊന്‍മാനേ

മാമയില്‍ പീലി ചൂടും വാൽക്കണ്ണിൽ ഇന്ന്

മയ്യെഴുതും പൊന്‍ കിനാവുകള്‍ എന്താണ്

പാലൊളി തിങ്കള്‍ പൂക്കും

നിന്നുള്ളിൽ മെല്ലെ

പൂങ്കുയിലായ് പാടി നില്‍ക്കുവതാരാണ്‌

ഇന്നോളം നുള്ളാച്ചെപ്പില്‍

ചിന്തൂരം ചിന്തുന്നേ

പുഞ്ചിരി ചെണ്ടിന്മേല്‍

കല്‍ക്കണ്ടം വിളയുന്നേ

കാര്‍മുകില്‍ മായും നാളുകളായ്

പൊന്‍മാനെ നിന്നെ തേടി മാംഗല്യം വന്നല്ലോ

താലോലം തങ്കത്തേരില്‍ സൗഭാഗ്യം വന്നല്ലോ

വൈഡൂര്യ കമ്മലണിഞ്ഞ്

വെണ്ണിലാവു രാവില്‍ നെയ്യും

പൂങ്കോടി പാവുടുക്കണ പൊന്‍മാനേ

മിന്നായ പൂങ്കവിളില്‍

മിന്നി മാഞ്ഞതെന്താണ്

കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ

ആരാരും കാണാത്ത വര്‍ണ്ണങ്ങളോ

വൈഡൂര്യ കമ്മലണിഞ്ഞ്

വെണ്ണിലാവു രാവില്‍ നെയ്യും

പൂങ്കോടി പാവുടുക്കണ പൊന്‍മാനേ

രാവുറങ്ങുന്ന നേരം നിന്നുള്ളില്‍ മൂളി

പാറിയെത്തും വെൺപിറാവുകള്‍ ഏതാണ്

നീ തനിച്ചാവുമ്പോള്‍ നിന്‍ കാതില്‍ മെല്ലെ

മുത്തുതിരും സ്നേഹമാം മൊഴിയേതാണ്

വെള്ളാരം കുന്നുമേലെ കൂടാരം കെട്ടുമ്പോള്‍

കിക്കിളി കുളിരൂട്ടി

കിന്നാരം ചൊല്ലുമ്പോള്‍

കൂട്ടിനു പോരാന്‍ ആരാണ്

മഞ്ചാടി കൊമ്പത്തെ ചിങ്കാര തത്തമ്മേ

മഴവില്ലിന്‍ കൂട്ടില്‍

കൂട്ടായ് പൂമാരന്‍ വന്നല്ലോ

വൈഡൂര്യ കമ്മലണിഞ്ഞ്

വെണ്ണിലാവു രാവില്‍ നെയ്യും

പൂങ്കോടി പാവുടുക്കണ പൊന്‍മാനേ

മിന്നായ പൂങ്കവിളില്‍

മിന്നി മാഞ്ഞതെന്താണ്

കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ

ആരാരും കാണാത്ത വര്‍ണ്ണങ്ങളോ

കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ

ആരാരും കാണാത്ത വര്‍ണ്ണങ്ങളോ