menu-iconlogo
logo

Cheppu Kilukkana Changathi

logo
Paroles
ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ

ചെപ്പു തുറന്നൊന്നു കാട്ടൂലെ

ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ

ചെപ്പു തുറന്നൊന്നു കാട്ടൂലെ

മിന്നണതെന്താണയ്യയ്യാ നല്ല

കുന്നിക്കുരുമണി പൊന്‍ മാലാ

മിന്നണതെന്താണയ്യയ്യാ നല്ല

കുന്നിക്കുരുമണി പൊന്‍ മാലാ

ഓണനിലാവത്ത് തുള്ളാട്ടം കൊള്ളും

ഓമനച്ചങ്ങാതീ ചൊല്ലൂ നീ

ഓണനിലാവത്ത് തുള്ളാട്ടം കൊള്ളും

ഓമനച്ചങ്ങാതീ ചൊല്ലൂ നീ

ആരെല്ലാം ചോദിച്ചീ പൊന്മാല നിന്റെ

കിങ്ങിണിച്ചെപ്പിലെ പൊന്മാല

ആരെല്ലാം ചോദിച്ചീ പൊന്മാല നിന്റെ

കിങ്ങിണിച്ചെപ്പിലെ പൊന്മാല

ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ

ചെപ്പു തുറന്നൊന്നു കാട്ടൂലെ

മിന്നണതെന്താണയ്യയ്യാ നല്ല

കുന്നിക്കുരുമണി പൊന്‍ മാലാ

ആരിയങ്കാവിലെ കാറ്റു വന്നേ ഒരു

കാരിയം ചോദിച്ചതെന്താണു

ആരിയങ്കാവിലെ കാറ്റു വന്നേ ഒരു

കാരിയം ചോദിച്ചതെന്താണു

മഞ്ഞക്കിളികളില്‍ ചങ്ങാലീം വന്ന്

കൊഞ്ചിപ്പറഞ്ഞതുമെന്താണ്

മഞ്ഞക്കിളികളില്‍ ചങ്ങാലീം വന്ന്

കൊഞ്ചിപ്പറഞ്ഞതുമെന്താണ്

ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ

ചെപ്പു തുറന്നൊന്നു കാട്ടൂലെ

മിന്നണതെന്താണയ്യയ്യാ നല്ല

കുന്നിക്കുരു മണി പൊന്‍ മാല

കാറ്റിന്‍ കൈയ്യില്‍ കൊടുത്താലേ

ഇതു പൊട്ടിച്ചെറിഞ്ഞു കളയൂല്ലേ

കാറ്റിന്‍ കൈയ്യില്‍ കൊടുത്താലേ

ഇതു പൊട്ടിച്ചെറിഞ്ഞു കളയൂല്ലേ

പാട്ടുകാരിക്കിളി ചോദിച്ചാല്‍

നിന്റെ പാട്ടിനു പോവാന്‍ പറയൂല്ലേ

പാട്ടുകാരിക്കിളി ചോദിച്ചാല്‍

നിന്റെ പാട്ടിനു പോവാന്‍ പറയൂല്ലേ

A+B :ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ

ചെപ്പു തുറന്നൊന്നു കാട്ടൂലെ

മിന്നണതെന്താണയ്യയ്യാ നല്ല

കുന്നിക്കുരുമണി പൊന്‍ മാലാ

അമ്മിണിക്കുഞ്ഞിനിങ്കു കുറുക്കിയതമ്മച്ചി

കാണാതെ കൊണ്ടത്തരാം

അമ്മിണിക്കുഞ്ഞിനിങ്കു കുറുക്കിയതമ്മച്ചി

കാണാതെ കൊണ്ടത്തരാം

പഞ്ചാരയുമ്മ പകുത്തു തരാം നിന്റെ

മുത്തണിമാലയെനിക്കല്ലേ

പഞ്ചാരയുമ്മ പകുത്തു തരാം നിന്റെ

മുത്തണിമാലയെനിക്കല്ലേ

ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ

ചെപ്പു തുറന്നൊന്നു കാട്ടൂലെ

ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ

ചെപ്പു തുറന്നൊന്നു കാട്ടൂലെ

മിന്നണതെന്താണയ്യയ്യാ നല്ല

കുന്നിക്കുരു മണി പൊന്‍ മാലാ

മിന്നണതെന്താണയ്യയ്യാ നല്ല

കുന്നിക്കുരു മണി പൊന്‍ മാലാ

നല്ല കുന്നിക്കുരു മണി പൊന്‍ മാലാ

Cheppu Kilukkana Changathi par Murali - Paroles et Couvertures