menu-iconlogo
logo

Poomuthole Short

logo
Paroles

ആരും കാണാ മേട്ടിലെ

തിങ്കൾ നെയ്യും കൂട്ടിലെ

ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം

പേര്മണിപ്പൂവിലെ തേനോഴുകും നോവിനെ

ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം

സ്നേഹക്കളിയോടമേറി നിൻ

തീരത്തെന്നും കാവലായ്

മോഹക്കൊതിവാക്കു തൂകി നിൻ

ചാരത്തെന്നും ഓമലായ്

എന്നെന്നും കണ്ണേ നിൻ കൂട്ടായ്

നെഞ്ചിൽ പുഞ്ചിരി തൂകുന്ന

പൊന്നോമൽ പൂവുറങ്ങ്…

പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ

ഞാൻ മഴയായി പെയ്തെടി

ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ

മാറത്തുറക്കാനിന്നോളം

തണലെല്ലാം വെയിലായി കൊണ്ടെടീ

മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ

ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം

പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം

കനിയേ നീയെൻ കനവിതളായ് നീ വാ

നിധിയേ മടിയിൽ പുതുമലരായ് വാ വാ

.. by

ANUSREE