മേലെ മാളികയില്‍ നിന്നും
രഥമേറി വന്ന മണിമാരന്‍
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം
മേലെ മാളികയില്‍ നിന്നും
രഥമേറി വന്ന മണിമാരന്‍
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം
വരവേല്‍ക്കൂ മൈനേ
നിറമംഗളമരുളൂ കോകിലമേ
വരവേല്‍ക്കൂ മൈനേ
നിറമംഗളമരുളൂ കോകിലമേ
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസ്സമേ
ആലിലത്താലിയുമായ് വരു നീ
തിങ്കളേ ഇതിലെ ഇതിലെ..
ആവണിപ്പൊയ്കയില്‍ നാണമോലും
ആമ്പലോ വധുവായ് അരികെ..
മാനത്തായ് മുകില്‍ അകലെ മറയുമൊരു
യാമത്തില്‍ അനുരാഗമലിയുമൊരു
മാനത്തായ് മുകില്‍ അകലെ മറയുമൊരു
യാമത്തില്‍ അനുരാഗമലിയുമൊരു
മാംഗല്യം രാ..വിൽ….
ആലിലത്താലിയുമായ് വരു നീ
തിങ്കളേ ഇതിലെ ഇതിലെ
ആവണിപ്പൊയ്കയില്‍ നാണമോലും
ആമ്പലോ വധുവായ് അരികെ