ചോദ്യചിഹ്നം പോലെ
മാനം കപ്പൽ കേറ്റി
നിൽപ്പുണ്ടേ മുന്നിൽ
ആരോ നീയോ?
പമ്പരങ്ങളായ് അമ്പരന്നുനാം
ചുറ്റിവീണുപോയ്
ചോദ്യചിഹ്നം പോലെ
ആരോ നീയോ?
സൂര്യൻ നിന്നെ കണ്ടുടൻ ഭയന്നു
മേഘമുള്ളിലായ് മറഞ്ഞുവെന്ന് തോന്നി
പിന്നെ കണ്ടനേരം ഭൂമിചുറ്റും
അച്യുതണ്ടിവന്റെ കൈയ്യിലെന്ന് തോന്നി
കൂട്ടിനോക്കുമ്പോൾ കുറഞ്ഞുപോകുന്നു
ഉത്തരം കിട്ടാതെ നിൽപ്പൂ
ആരു നീ? ആരു നീ? നെഞ്ച് തേങ്ങീ
തോറ്റു പിന്നിടാതെ നേരിടാനൊരുങ്ങീ
അങ്കം വെട്ടാം തമ്മിൽ
ചോദ്യചിഹ്നം പോലെ
മാനം കപ്പൽ കേറ്റി
നിൽപ്പുണ്ടേ മുന്നിൽ
ആരോ നീയോ?
കാറ്റെൻ കാതിൽ മൂളിടുന്നു
പാരിടത്തിനേകനല്ലയല്ല നിന്റെ ജന്മം
പോകും പക്ഷികൾ പകർന്നിടുന്നു
സാന്ത്വനം നിലാവും പങ്കിടുന്നു വെട്ടം
തീരമെൻ കാലിൽ മുകർന്നു പാടുന്നു
പോകുവാനുണ്ടേറെ ദൂരം
നീളുമീ നാളുകൾ ബാക്കിയില്ലേ
പുഞ്ചിരിച്ചിടാൻ മറന്നുപോയിടല്ലേ
അങ്കം വെട്ടാം മെല്ലെ
ചോദ്യചിഹ്നം പോലെ
കാണാം ഉള്ളം തേടി
പോകുന്നീ മണ്ണിൽ
ആരോ നീയോ?
ചങ്കിടിപ്പുകൾ
ഉൾമിടിപ്പുകൾ
എങ്ങുമാഞ്ഞുപോയ്?