menu-iconlogo
logo

കറുത്ത പെണ്ണേ..

logo
Paroles
ചിത്രം : തേന്മാവിൻ കൊമ്പത്ത് 1994

സംവിധാനം : പ്രിയദര്‍ശന്‍

ഗാനരചന : ഗിരീഷ് പുത്തഞ്ചേരി

സംഗീതം : ബേണി ഇഗ്നേഷ്യസ്

ആലാപനം : K.S.ചിത്ര,M.G ശ്രീകുമാർ

ʕ•ᴥ•ʔ Vs Kailasnath ʕ•ᴥ•ʔ

താടയില്‍‌പ്പൊട്ടിട്ട്

തങ്കനിറക്കൊമ്പാട്ടി

പൂമണിക്കാളയായ് നീ പായുമ്പോള്‍

കാറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്

പാടിപ്പറന്നു നീ പോരുന്നുണ്ടോ

കൂടെയുറങ്ങാന്‍ കൊതിയാവുന്നു

നെഞ്ഞില്‍ മഞ്ഞിന്‍ കുളിരൂറുന്നു

നില്ലെടി നില്ലെടി നില്ലെടി നിന്നുടെ

കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാന്‍

മഞ്ഞക്കുരുക്കുത്തിക്കുന്നും കടന്നിട്ട്

മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്

കറുത്തപെണ്ണേ നിന്നെ

കാണാഞ്ഞിട്ടൊരുനാളുണ്ടേ..

വരുത്തപ്പെട്ടേന്‍ ഞാനൊരു

വണ്ടായ് ചമഞ്ഞേനെടീ

തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍

തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ

തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍

തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ

കറുത്തപെണ്ണേ നിന്നെ

കാണാഞ്ഞിട്ടൊരുനാളുണ്ടേ..

വരുത്തപ്പെട്ടേന്‍ ഞാനൊരു

വണ്ടായ് ചമഞ്ഞേനെടീ...