ഉം … പുതുതായൊരിത്
ഉം ഉം അറിയാനൊരിത്
ഉം ഉം ഒരു നോക്കെത്താ നോട്ടത്താലേ ഉള്ളേ…
ഉം കടലാഴമത്
ഉം ഉം കടയാനമൃത്
ഉം ഉം തിരതിരതല്ലും നോട്ടത്താലേ ഉള്ളേ…
പോകും വഴി കാണും പല പാകപ്പിഴകൾ
ഗുരുതരമാകും ലഘു കാര്യം
അനുരാഗക്കളിയാൽ
ചില കുറവത് കുറയുമതാലേ
ചില മുറിവത് മറയുമതാലേ
ഗതി പുനിയത് തെളിയുമതാലേ
ശരി മാറും ശരമാലേ ഉള്ളേ
ഉം … പുതുതായൊരിത്
ഉം ഉം അറിയാനൊരിത്
ഉം ഉം ഒരു നോക്കെത്താ നോട്ടത്താലേ ഉള്ളേ…
ഉം കടലാഴമത്
ഉം ഉം കടയാനമൃത്
ഉം ഉം തിരതിരതല്ലും നോട്ടത്താലേ ഉള്ളേ…
നോവിലേ മധുശാലയിലേ
ഓർമ്മതൻ അലമാരയിലേ
നാരകക്കനിയുടെ ചാറേ, ദാഹി ഞാനേ
കാട്ടിലേ മുളയുടെ കൂടേ
കോകിലക്കുരലെ മൂളൂ
കേൾക്കുവാൻ കാതോർക്കുന്നു, താപീ ഞാനേ…
പതിയേ വീശും മോദത്തിൻ അനുതാപ കാറ്റേ...
തനിയേ ആളും മോഹത്തിൻ അനുഭാവക്കൂട്ടേ
അകമതിലുകൾ ഉടയുവതാലേ
കഥ പലതു കലരുവതിനാലെ
മതി മറതികൾ നിറയുമതാലേ
അനുരാഗപ്പണിയാലേ ഉള്ളേ
ഉം … പുതുതായൊരിത്
ഉം ഉം അറിയാനൊരിത്
ഉം ഉം ഒരു നോക്കെത്താ നോട്ടത്താലേ ഉള്ളേ…
നോവിച്ചതാരേ താരേ, മോതിരക്കല്ലേ
മോഹിച്ചതാണേ താനേ, മാനസത്തെല്ലേ
മോന്തിതൻ കരളേയിരുളേ, മാന്ത്രികക്കുളിരേ…
മേനിയുള്ളഴകേ കോളേ, മേഘമെയ്യാളേ
മോഹനത്തരമീ വെട്ടം മൂടിവെക്കല്ലെ
താരിളത്താരാട്ടേ നീ മൂളി നിർത്തല്ലെ
ചില മുറിവുകൾ മറയുമതാലെ
മതി മറതികൾ നിറയുമതാലെ
അകമതിലുകൾ ഉടയുവതാലെ
അനുരാഗ കലയാലെ , അല്ലേ..
പൂങ്കുയിൽ പാറിയത്
പൂങ്കാറ്റിൽ പാടിയത്
പാരാകെ പാറിപ്പാടി
പാട്ടിൽ താളം തുള്ളി…
തൂമഞ്ഞൂറിയത്
തൂവൽ കുട ചൂടിയത്
താഴ് വാരത്താറ്റിൻ ഓരത്തായി തനിയേ നിൽക്കേ....
ഉം... ഉം ....ഉം ... ഉം .. ആ...ആ...ആ..
ഉം... ഉം ....ഉം ... ഉം .. ആ...ആ...ആ..