പൊന്നും കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും
ചന്തം മിനുങ്ങണ
മിന്നല്‍ക്കൊടി ആരിവളെ
കനവിലോ.. കുളിരുമായി വിരിയുമീ മുഖമിനി
മഷിതൊടാ മിഴിയിലോ പരലുകള്‍ പിടയവേ..
അരുണമാം കവിളിലോ പുലരിയോ ശലഭമോ
നടകളോ.. നദികളായ് ഒഴുകിടും…
പട്ടുതെന്നല്‍ മെല്ലെ..
തൊട്ടുരുമ്മി പോകേ….
പൊട്ടണിഞ്ഞു നില്‍ക്കും….
മൊട്ടുലഞ്ഞു പോയോ…
സ്വപ്നം കണ്ടതെല്ലാം …
ഉള്ളം കയ്യില്‍ തൂകി …
സ്നേഹം നോല്‍ക്കും നാട്….
സ്വര്‍ഗം തന്നെ നീയേ
തിരത്തേതോ നാളില്‍ പണ്ടേ..
ഇഷ്ടം തേടി അലഞ്ഞെന്നോ ..
വെള്ളിത്തേരില്‍ വീണു പോകും
മേഘത്തെല്ലായ് കൊഴിയാതെ
ഹേ…
പൊന്നും കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും
ചന്തം മിനുങ്ങണ
മിന്നല്‍ക്കൊടി ആരിവളെ . . .
കനവിലോ..കുളിരുമായി വിരിയുമീ മുഖമിനി
മഷിതൊടാ മിഴിയിലോ പരലുകള്‍ പിടയവേ..
അരുണമാം കവിളിലോ പുലരിയോ ശലഭമോ
നടകളോ.. നദികളായ് ഒഴുകിടും…