menu-iconlogo
logo

Thooventhooval Chirakil

logo
Paroles
FILM: Angaadikappurathu

MUSIC: Shyam

Lyrics: Bichu Thirumala

Singers: Unnimenon &K.S.Chithra

Songs ViRUS Sudhi

തൂ.....വെണ്‍‌തൂവല്‍.. ചിറകില്‍..

ശിശിരം ചികയും അരയന്നപ്പൈതലേ...

തുഴയാം.... തുഴയാം....

മൌനരാഗക്കിളികളായ്..

പ്രേമസാഗരം...

കടല്‍നീലവും ഗഗനവും പുല്‍കുമോളവും

തൂ....വെണ്‍‌തൂവല്‍ ചിറകില്‍

ശിശിരം ചികയും അരയന്നപ്പൈതലേ...

ViRUS Sudhi

ഇഴയിടുമഴകിന്‍ പൂരങ്ങളില്‍

ഇതിലേ വീശും.. കുഞ്ഞുതെന്നലില്‍

ഇഴയിടുമഴകിന്‍ പൂരങ്ങളില്‍

ഇതിലേ വീശും.. കുഞ്ഞുതെന്നലില്‍

പാടാത്ത പാട്ടിന്റെ മാധുര്യമായ്

കാണാത്ത സ്വപ്നത്തിന്‍ ലാവണ്യമായ്

അലയാം.. അലയാം.. ലഹരികള്‍ നുരയാം

പോരു.. പോരു.. ആരോമലേ

തൂ.....വെണ്‍‌തൂവല്‍ ചിറകില്‍

ശിശിരം ചികയും അരയന്നപ്പൈതലേ...

ഒരുപിടിമനസ്സില്‍... ഓരായിരം

കഥകള്‍ പൂക്കും.. പൂമുഖങ്ങളില്‍

ഒരുപിടിമനസ്സില്‍... ഓരായിരം

കഥകള്‍ പൂക്കും.. പൂമുഖങ്ങളില്‍

എന്നെന്നും ലാളിക്കാനീ ഓര്‍മ്മകള്‍

ഹൃദയത്തില്‍ സൂക്ഷിക്കാം ആവോളവും

പ്രണയം മധുരം മദരസലതികം..

ആടാം.. പാടാം..ആനന്ദമായ്..

തൂ.....വെണ്‍‌തൂവല്‍.. ചിറകില്‍..

ശിശിരം ചികയും അരയന്നപ്പൈതലേ...

തുഴയാം.... തുഴയാം....

മൌനരാഗക്കിളികളായ്..

പ്രേമസാഗരം...

കടല്‍നീലവും ഗഗനവും പുല്‍കുമോളവും..

Thank You

SUDHIR K VASUDEVAN