നിസ നിനി പമ ഗമ ഗഗ സനി
നിസ മഗ ഓ... സംഗീതമേ
വിണ്ണിലെ ഗന്ധർവ്വ വീണകൾ
പാടുന്ന സംഗീതമേ ഓ സംഗീതമേ
വിണ്ണിലെ ഗന്ധർവ്വ വീണകൾ
പാടുന്ന സംഗീതമേ ഓ സംഗീതമേ
ഹിമഗിരി തൻ കൊടുമുടിയിൽ
പുതിയൊരു തിങ്കൾക്കലയുദിച്ചു
വിണ്ണിലെ ഗന്ധർവ്വ വീണകൾ
പാടുന്ന സംഗീതമേ ഓ സംഗീതമേ
ഋതുമതി പ്പുഴ ക്കരയിലമ്പിളി തളികയിൽ
വിരുന്നു വന്നതും വിരിഞ്ഞു നിന്നതും
വാസന്തമോ
ഋതുമതി പ്പുഴ ക്കരയിലമ്പിളി തളികയിൽ
ഓ..വിരുന്നു വന്നതും
വിരിഞ്ഞു നിന്നതും വാസന്തമോ
ഒരു നുള്ളു പൂമണം തേടി
അത് വഴി പോകും തെന്നലേ
കൊണ്ടു തരു ഒരു മുളം തണ്ടിൽ
മധുരവും മണവും...
വിണ്ണിലെ ഗന്ധർവ്വ വീണകൾ
പാടുന്ന സംഗീതമേ ഓ സംഗീതമേ
ഇവിടെ മണ്ണിന്റെ കരളിൽ ഗന്ധർവ്വ കവിതകൾ
പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു
പൂന്തിങ്കളോ
ഇവിടെ മണ്ണിന്റെ കരളിൽ ഗന്ധർവ്വ കവിതകൾ
ഓ പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു
പൂന്തിങ്കളോ
പുതിയൊരു കവിതയും തേടി
അതുവഴി ചെന്ന ഗായകാ..
കൊണ്ടുതരു അകലെ വിണ്ണിന്റെ
കവിതയും സ്വരവും...
വിണ്ണിലെ ഗന്ധർവ്വ വീണകൾ പാടുന്ന
സംഗീതമേ ഓ.. സംഗീതമേ
ഹിമഗിരി തൻ കൊടുമുടിയിൽ
പുതിയൊരു തിങ്കൾക്കലയുദിച്ചു
നിസ നിനി പമ ഗമ ഗഗ സനി
നിസ മഗ ഓ... സംഗീതമേ