ഏതേതോ മൗനങ്ങൾ മൂളിയോ
ആരാരോ അരികിലിന്നിണയാകവേ
ഓരോരോ നേരം നറു തൂവലായ്
എന്നെന്നും കനവിലൊരുവരി ഏകുമോ?
വന്നിതിലേ നീ എന്നുയിരാകേ
തെല്ലകലാതേ കണ്മണിയാളേ
മിന്നും പൊന്നായ് മെല്ലെ മാറിൽ മയങ്ങാം ഞാൻ മയിൽ പോലെ
മുത്തമിടും മഴപോലെൻ മനമാകേ
മുകിലായ് നീ
ഇനിയുമീ നിമിയിതിലലകളായ്
തഴുകുമാ വിരലിൻ പുളകമോ
മിഴികളെഴുതും പ്രണയ കഥയിലെ കവിത നിറയും നിനവു പോലെ
കവിളിലുലയും മരിയ മധുരിത മുരളി തിരയും ചുടുകനി
കണ്ണേ ദിനം തോറും നിന്നിൽ അലിയാം ഞാൻ
പെണ്ണേ നമ്മിലൂറുമീ അനുരാഗമായ്
മിന്നും പൊന്നായ് മെല്ലെ മാറിൽ മയങ്ങാം ഞാൻ മയിൽ പോലെ
മുത്തമിടും മഴപോലെൻ മനമാകേ
മുകിലായ് നീ
ആ ആ ആ
ഊ ഊ ഊ